എന്താണ് ഒരു വേർഡ്പ്രസ്സ് (WordPress) വെബ്സൈറ്റ്?

ആമുഖം

വേർഡ്പ്രസ്സ് വെബ്‌സൈറ്റ് ബിൽഡർ വ്യാപകമായി അംഗീകരിക്കപ്പെട്ടതും ജനപ്രിയവുമായ ഒരു വെബ്‌സൈറ്റ് നിർമ്മാണ പ്ലാറ്റ്‌ഫോമാണ്. വിപുലമായ കോഡിംഗ് കഴിവുകളുടെ ആവശ്യമില്ലാതെ തന്നെ വെബ്‌സൈറ്റുകൾ നിർമ്മിക്കാനും സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താനും ഇതിന്റെ ഉപയോക്തൃ-സൗഹൃദ ഇന്റർഫേസ് നിങ്ങളെ സഹായിക്കുന്നു.

വേർഡ്പ്രസ്സ് തീമുകൾ

വേർഡ്പ്രസ്സിന്റെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന് ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ റെഡിമെയ്ഡ് തീമുകൾ ഡൗൺലോഡ് ചെയ്യാനും ആക്ടിവേറ്റ് ചെയ്യാനും സാധിക്കും എന്നുള്ളതാണ്. അതായത് ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് ആ വെബ്സൈറ്റിന്റെ മോഡൽ കാണാനും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും സാധിക്കും. നിങ്ങളുടെ ബിസിനസ് എന്തുതന്നെയായാലും അവയ്ക്ക് അനുയോജ്യമായ നൂറുകണക്കിന് വെബ്സൈറ്റ് തീമുകൾ സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ കുറച്ചുകൂടി സങ്കീർണവും മനോഹരവുമായ വെബ്സൈറ്റ് മോഡലുകൾ പണം നൽകിയും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. നിങ്ങൾ ഉപയോഗിക്കുന്ന വെബ്സൈറ്റ് തീമിൽ നിങ്ങടെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ CSS, HTML, എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് ഗുണം ചെയ്യും.

പ്ലഗിനുകൾ

ഒരു വേർഡ്പ്രസ്സ് വെബ്സൈറ്റിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സവിശേഷതകൾ കൂട്ടിച്ചേർക്കാനും നിങ്ങളുടെ വെബ്സൈറ്റിനെ കൂടുതൽ യൂസർ-ഫ്രണ്ട്ലിയും മനോഹരവും ആക്കാനുള്ള കാര്യങ്ങൾ ചെയ്യാനും സഹായിക്കുന്ന ആഡ്-ഓണുകൾ അല്ലെങ്കിൽ ടൂളുകൾ ആണ് പ്ലഗിനുകൾ. ഇത്തരം പ്ലഗിനുകൾ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ആക്ടിവേറ്റ് ചെയ്യാനും സാധിക്കും

വേർഡ്പ്രസ്സ് ഡാഷ്‌ബോർഡിൽ “Plugins” എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം “Add New” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോപ്പുലർ ആയിട്ടുള്ള ധാരാളം പ്ലഗിനുകൾ കാണാൻ സാധിക്കും. അവിടെ തന്നെയുള്ള സെർച്ച് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ പ്രത്യേക ആവശ്യത്തിനുള്ള പ്ലഗിൻ കണ്ടെത്തി അത് തിരഞ്ഞെടുക്കാനും ഇൻസ്റ്റാൾ ചെയ്ത് ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. ഇമെയിൽ മാർക്കറ്റിംഗ് ടൂളുകൾ, ഇ-കൊമേഴ്‌സ് സൊല്യൂഷനുകൾ, എസ്‌ഇഒ ഒപ്റ്റിമൈസേഷൻ, തുടങ്ങിയ പ്രവർത്തനങ്ങളെ വേർഡ്പ്രസ്സ് വെബ്‌സൈറ്റിലേക്ക് സംയോജിപ്പിക്കാനും പ്ലഗിനുകൾ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഉദാഹരണത്തിന്, ഇമെയിൽ മാർക്കറ്റിംഗ് പ്ലഗിനുകൾ വെബ്‌സൈറ്റ് ഉടമകളെ അവരുടെ സബ്‌സ്‌ക്രൈബർ ലിസ്റ്റുകൾ കൈകാര്യം ചെയ്യാനും വളർത്താനും വാർത്താക്കുറിപ്പുകൾ അയയ്ക്കാനും കാമ്പെയ്‌ൻ പ്രകടനം ട്രാക്ക് ചെയ്യാനും പ്രാപ്തമാക്കുന്നു. WooCommerce പോലുള്ള ഇ-കൊമേഴ്‌സ് പ്ലഗിനുകൾ, വെബ്സൈറ്റിലൂടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനും, കാർട്ടുകളിൽ ആഡ് ചെയ്ത് സുരക്ഷിതമായ പേയ്മെന്റ് ഗേറ്റ്-വേകളിലൂടെ ചെക്കൗട്ട് ചെയ്ത് ഓർഡർ സ്വീകരിക്കാൻ സഹായിക്കുന്നു. “റാങ്ക് മാത്ത് SEO” പോലുള്ള SEO ഒപ്റ്റിമൈസേഷൻ പ്ലഗിനുകൾ, കീവേഡ് വിശകലനം, ഉള്ളടക്ക ഒപ്റ്റിമൈസേഷൻ, മെറ്റാ-ടാഗ് മാനേജ്‌മെന്റ്, എന്നിവയ്ക്കുള്ള ഉപകരണങ്ങൾ നൽകിക്കൊണ്ട് ഒരു വെബ്സൈറ്റിന്റെ സെർച്ച് എഞ്ചിൻ റാങ്കിംഗ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മിക്ക പ്ലഗിനുകളും അടിസ്ഥാന സവിശേഷതകൾ സൗജന്യമായി നൽകുന്നുണ്ട്. കൂടുതൽ സങ്കീർണമായ സവിശേഷതകൾ ആവശ്യമാണെങ്കിൽ മാത്രം അതേ പ്ലഗിന്റെ പ്രോ വേർഷനുകൾക്ക് പണം നൽകിയാൽ മതി. ഈ പ്രീമിയം വേർഷനുകൾ കൂടുതൽ മെച്ചപ്പെട്ട സവിശേഷതകൾ, കസ്റ്റമർ സപ്പോർട്ട്, പതിവ് അപ്‌ഡേറ്റുകൾ എന്നിവ നൽകുന്നതോടൊപ്പം മികച്ച പ്രകടനവും സുരക്ഷയും ഉറപ്പാക്കുന്നു.

“Wordfence” പോലുള്ള സുരക്ഷാ പ്ലഗിനുകൾ മാൽവെയറിനും അനധികൃത ആക്‌സസ്സിനും എതിരെ ശക്തമായ സംരക്ഷണം നൽകുന്നു. “ലൈറ്റ്‌സ്പീഡ് കാഷെ” അല്ലെങ്കിൽ “WP റോക്കറ്റ്” പോലുള്ള പ്ലഗിനുകൾ, ഉള്ളടക്കം മെമ്മറയിൽ സൂക്ഷിച്ച്, വെബ്സൈറ്റ് ലോഡ് ചെയ്യുന്നതിനുള്ള സമയം കുറയ്ക്കുകയും വെബ്സൈറ്റിന്റെ വേഗതയും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ശരിയായ പ്ലഗിനുകൾ ഉൾപ്പെടുത്തുന്നത് ഒരു വേർഡ്പ്രസ്സ് വെബ്‌സൈറ്റിന്റെ കഴിവുകൾ ഗണ്യമായി വർദ്ധിപ്പിക്കും, ഇത് ഒരു വെബ്‌സൈറ്റിനെ വിവിധ ഓൺലൈൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഫലപ്രദവും ശക്തവുമായ ഉപകരണമാക്കി മാറ്റും. പ്ലഗിനുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് ഉപയോഗിച്ചാൽ വെബ്‌സൈറ്റ് ഉടമകൾക്ക് അവരുടെ വെബ്സൈറ്റിന്റെ പ്രവർത്തനക്ഷമതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ കഴിയും.

ഉള്ളടക്കം സൃഷ്ടിക്കലും കൈകാര്യം ചെയ്യലും

ഒരു വേർഡ്പ്രസ്സ് വെബ്‌സൈറ്റിൽ പുതിയ കണ്ടെന്റുകൾ കൂട്ടിച്ചേർക്കുന്നതും കൈകാര്യം ചെയ്യുന്നതും എളുപ്പവും ലളിതവുമായ ഒരു പ്രക്രിയയാണ്. ഉപയോക്തൃ-സൗഹൃദ ഇന്റർഫേസ് വ്യക്തികൾക്ക് പുതിയ പോസ്റ്റുകളും പേജുകളും കുറഞ്ഞ പരിശ്രമത്തിൽ ചേർക്കാൻ അനുവദിക്കുന്നു. പുതിയ ഉള്ളടക്കം സൃഷ്ടിക്കാൻ വേർഡ്പ്രസ്സ് ഡാഷ്‌ബോർഡിലെ “Posts” അല്ലെങ്കിൽ “Pages” വിഭാഗത്തിലേക്ക് എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാം, തുടർന്ന് “Add New Post (Page)” എന്നതിൽ ക്ലിക്ക് ചെയ്യണം. ബിൽറ്റ്-ഇൻ എഡിറ്റർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പാരഗ്രാഫുകളും ഹെഡ്ഡിങ്ങുകളും ചേർക്കാനും ഫോർമാറ്റ് ചെയ്യാനും, ചിത്രങ്ങൾ ചേർക്കാനും, മൾട്ടിമീഡിയ ഘടകങ്ങൾ ഉൾപ്പെടുത്താനും കഴിയും.

ഒരു വേർഡ്പ്രസ്സ് വെബ്‌സൈറ്റിൽ ഉള്ളടക്കം എഡിറ്റ് ചെയ്യുന്നത് എളുപ്പമാണ്. ഒരു ബ്ലോഗ് പോസ്റ്റ് പരിഷ്കരിക്കുന്നതിനോ പേജ് അപ്‌ഡേറ്റ് ചെയ്യുന്നതിനോ ഉപയോക്താക്കൾക്ക് ഉള്ളടക്കവുമായി ബന്ധപ്പെട്ട “എഡിറ്റ്” ബട്ടൺ ക്ലിക്കുചെയ്യാം. ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട എഡിറ്ററിൽ പേജ് തുറക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് പോലും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇതു മനസ്സിലാക്കാനും പഠിക്കാനും അവരുടെ വെബ്‌സൈറ്റിന്റെ ഉള്ളടക്കം ഫലപ്രദമായി കൈകാര്യം ചെയ്യാനും സാധിക്കും എന്നതാണ് വേർഡ്പ്രസ്സ് വെബ്സൈറ്റുകളുടെ ഏറ്റവും വലിയ ആകർഷണീയത.

നിങ്ങൾക്ക് സ്വന്തമായി ഒരു വേർഡ്പ്രസ്സ് വെബ്സൈറ്റ് ഉണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ചിലവുകളും മറ്റും അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:👉 Read More

Call Me (+91 9495109872):👉 Call-Image

Whatsapp:👉 Whatsapp-logo-Image

Email:👉 Open-envelope-Image

Leave a Reply