ഒരു ബിസിനസ് വെബ്സൈറ്റിന്റെ പ്രാധാന്യം
നിങ്ങൾ ഒരു ചെറുകിട ബിസിനസ്സ് ഉടമയോ, ബ്ലോഗറോ, കലാകാരനോ അല്ലെങ്കിൽ സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തിയോ ആണെങ്കിൽ, നിങ്ങളുടെ കരിയർ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു വെബ്സൈറ്റ് ആവശ്യമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഒരു വലിയ വിഭാഗം പ്രേക്ഷകരിലേക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങളും സൃഷ്ടികളും എത്തിക്കാൻ ഒരു ബിസിനസ് വെബ്സൈറ്റിന് സാധിക്കും. ഗൂഗിൾ പോലുള്ള വിവിധ പ്ലാറ്റ്ഫോമുകളിലും നിങ്ങൾക്ക് പരസ്യം ചെയ്യാൻ കഴിയും.
നന്നായി രൂപകൽപ്പന ചെയ്ത ഒരു വെബ്സൈറ്റിന് നിരവധി നേട്ടങ്ങൾ നൽകാൻ കഴിയും. ഇത് നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും, കഥകൾ പങ്കിടാനും, നിങ്ങളുടെ പ്രേക്ഷകരോടും കസ്റ്റമേഴ്സിനോടും നിരന്തരം ആശയവിനിമയം നടത്താനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഉപഭോക്താക്കൾക്ക് താൽപര്യം ഉണ്ടാക്കാനും വിശ്വാസം വളർത്താനും എല്ലാം സ്ഥിരമായ ഓൺലൈൻ സാന്നിധ്യം നിങ്ങളെ സഹായിക്കും.
വെബ്സൈറ്റ് നിർമ്മിച്ചു പരിപാലിക്കുന്നതിന് ആവശ്യമായ ചിലവുകൾ
നിങ്ങളുടെ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന ഹോസ്റ്റിംഗ് ദാതാക്കൾക്ക് (Hostinger, Bluehost, Godaddy, etc.) എല്ലാ വർഷവും നിങ്ങൾ ഹോസ്റ്റിംഗ് ചാർജുകൾ നൽകണം. ഹോസ്റ്റിംഗ് ദാതാവിനെയും ഹോസ്റ്റിംഗ് പ്ലാനിനെയും ആശ്രയിച്ച് പ്രതിവർഷം ഏകദേശം ₹5,000 രൂപ നൽകണം, കൂടാതെ ഡൊമെയ്ൻ നാമത്തിന് (mybusiness.com, mybusiness.in …. etc.) പ്രതിവർഷം ഏകദേശം ₹1000 രൂപ നൽകേണ്ടതുണ്ട്. ഒരു വെബ്സൈറ്റ് നടത്തുന്നതിന് മറ്റ് ചെലവുകളൊന്നുമില്ല.
നിങ്ങളുടെ ഉൽപ്പന്നങ്ങൾ വെബ്സൈറ്റിലൂടെ വിൽക്കണമെങ്കിൽ വെബ്സൈറ്റിലേക്ക് ചില പ്ലഗിനുകൾ ചേർക്കേണ്ടതുണ്ട്. മിക്ക പ്ലഗ്ഗിനുകൾക്കും ഫ്രീ വേർഷനും പ്രോ വേർഷനും ഉണ്ടാവും, പ്രോ വേർഷൻ ഉപയോഗിക്കണമെങ്കിൽ അതിനുള്ള പണം നൽകേണ്ടതുണ്ട്. amazon.in- ൽ നിങ്ങളുടെ ഉൽപ്പന്നം രജിസ്റ്റർ ചെയ്തതിനു ശേഷം നിങ്ങളുടെ വെബ്സൈറ്റിൽ നിന്നും ഉൽപ്പന്നത്തിലേക്കുള്ള ഒരു ലിങ്ക് സൃഷ്ടിക്കുക തുടങ്ങിയ മറ്റ് ഓപ്ഷനുകളും പരീക്ഷിക്കാവുന്നതാണ്.
എന്റെ ഓഫർ
ഇപ്പോഴത്തെ സാഹചര്യത്തിൽ HTML, CSS എന്നിവയിൽ അടിസ്ഥാന അറിവുണ്ടെങ്കിൽ ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നത് വളരെ എളുപ്പമാണ്. ഇതൊന്നും നിങ്ങൾക്ക് അറിയില്ലെങ്കിലും, ഒരു വെബ്സൈറ്റ് എങ്ങനെ പരിപാലിക്കാമെന്ന് നിങ്ങൾക്ക് എളുപ്പത്തിൽ പഠിക്കാൻ കഴിയും. വേർഡ്പ്രസ്സ് (WordPress) എന്ന വെബ്സൈറ്റ് ബിൽഡർ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഞാൻ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്.
നിങ്ങളുടെ ആവശ്യാനുസരണം 5000 മുതൽ 15,000 രൂപ വരെ ചിലവിൽ ഞാൻ നിങ്ങൾക്ക് ഒരു വെബ്സൈറ്റ് നിർമിച്ചു നൽകുന്നതാണ്. ഒരു മാസത്തിനുള്ളിൽ പത്ത് മണിക്കൂർ സൗജന്യ സർവീസ് നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നു. അതായത് ഒരു മാസത്തിനുള്ളിൽ വെബ്സൈറ്റിൽ ചില മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ, ഞാൻ അത് സൗജന്യമായി ചെയ്തുതരും. അല്ലെങ്കിൽ വെബ്സൈറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കാനും നിങ്ങൾക്കുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി കണ്ടെത്താനും ആ സമയം വിനിയോഗിക്കാവുന്നതാണ്. ഒരു മാസത്തിനുശേഷം നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, ന്യായമായ നിരക്കിൽ ഞാൻ തന്നെ അത് ചെയ്തു തരുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് Fiveer, Upwork, തുടങ്ങിയ വെബ്സൈറ്റുകളിലൂടെ വളരെ എളുപ്പത്തിൽ ഫ്രീലാൻസ് വെബ് ഡെവലപ്പേഴ്സിനെ കണ്ടെത്തി മെയിന്റനൻസ് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
വെബ്സൈറ്റ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മാത്രമേ എന്റെ സേവന ചെലവുകൾ നൽകേണ്ടതുള്ളൂ. എന്റെ ജോലിയിൽ നിങ്ങൾക്ക് തൃപ്തി ഇല്ലെങ്കിൽ എന്റെ ഓഫർ നിരസിക്കാവുന്നതാണ്.
ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിൽ നിങ്ങളുടെ വെബ്സൈറ്റ് പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും ഞാൻ ചെയ്തു തരുന്നതാണ്. അതിന്റെ ചിലവുകളെ കുറിച്ചും മറ്റും അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:👉 Read More…